കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

single-img
11 October 2014

gov-attendanceകേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വെബ്‌സൈറ്റ് വരുന്നു. കൃത്യവിലോപം നടത്താൻ പേരുകേട്ട സർക്കാർ ഉദ്ദ്യോഗസ്ഥർക്ക് പാരയായി കേന്ദ്രസർക്കാരിന്റെ ഹാജർ രേഖപ്പെടുത്തുന്ന പുതിയ വെബ്സൈറ്റ്(Attendance.gov.in) നിലവിൽ വന്നു കഴിഞ്ഞു. ഇതിലൂടെ ജീവനക്കാരുടെ ഹാജര്‍ നില കൃത്യമായി സൂക്ഷിക്കാൻ കഴിയും.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ബയോമെട്രിക്ക് അറ്റെന്റെൻസ് സിസ്റ്റം സര്‍ക്കാര്‍ ഓഫീസുകളിൽ സ്ഥപിച്ച് തീരുമാനിച്ച് കഴിഞ്ഞു. ബയോമെട്രിക്ക് കാർഡ് ഉപയോഗിച്ച് ജീവനക്കാർക്ക് തങ്ങളുടെ ഹാജര്‍ അറ്റെന്റെൻസ് സിസ്റ്റത്തിൽ രേഖപ്പെടുത്താൻ കഴിയും. ഏതാണ്ട് 148ഓളം കേന്ദ്രസര്‍ക്കാര്‍ വകുപ്പുകൾ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

ഉദ്ദ്യോഗസ്ഥരുടെ ആധാർകാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ആറക്ക ഹാജർ നമ്പർ നിർമ്മിക്കപ്പെടുകയും. ഈ നമ്പർ ഉപയോഗിച്ച് ജീവനക്കാർക്ക് തങ്ങളുടെ ഹാജർ രേഖപ്പെടുത്താനും സാധിക്കും. ഇതിനോടകം തന്നെ 50,000ത്തോളം ഉദ്ദ്യോഗസ്ഥർ ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവരെ കൂടി ബന്ധിപ്പിച്ച ശേഷം വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കും. ജീവനക്കാർക്ക് ഹാജര്‍ തടസ്സം കൂടാതെ രേഖപ്പെടുത്തുന്നതിനായി വൈഫൈ, ബ്രോഡ്ബാന്റ്, ജി.എസ്.എം എന്നിവയിലൂടെ ഇന്റെർനെറ്റ് കണക്ഷന്റെ വേഗത കൂട്ടാൻ കേന്ദ്രം ആലോചിച്ച് വരുകയാണ്.