മുസാഫർനഗറിനെ ഭിതിയിൽ ആഴ്ത്തിയ കൂട്ടക്കൊലക്കേസിൽ നാലുപേർ പോലീസ് പിടിയിൽ

single-img
11 October 2014

arrested-medമുസാഫർനഗറിനെ നടുക്കിയ കൂട്ടക്കൊലക്കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിലെ ബഹാദൂർപൂർ നിവാസികളായ മൂന്ന് ചെറുപ്പക്കാരെ  കൊലപ്പെടുത്തിയതിന്  റൂർകീ,അനിസ്,യൂനുസ്,മുഹ്സിൻ എന്നിവരാണ് അറസ്റ്റിലായത്. ഈ കൂട്ടക്കൊല ബഹാദൂർപൂർ നിവാസികളെ ഭീതിയിൽ ആഴ്ത്തിയിരുന്നു. തുടർന്ന് 200 ഓളം പേർ ചേർന്ന മഹാപഞ്ചായത്തിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് അധികാരികളോട് ആവശ്യമുന്നയിച്ചിരുന്നു.

സുരേന്ദ്രകുമാർ, കണ്വർപാൽ, സുന്ദർ എന്നിവരെ ശനിയാഴിച്ച രാത്രിയോടെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും. തൊട്ടടുത്ത ദിവസം തന്നെ മൂവരുടേയും ശരീരം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടാതെ ഇവർ കൊല്ലപ്പെട്ട രാത്രി മുതൽ തുടർന്നുള്ള ദിവസങ്ങളിൽ മുഖമൂടിധാരികളും നിഴൽ രൂപങ്ങളും ഗ്രാമവാസികളെ പിന്തുടരുന്നതായി തോന്നിയിരുന്നു. ദൃക്സാക്ഷികൾ പറയുന്നതും കൊല്ലപ്പെട്ടവരെ ഇരുട്ടത്ത് വെച്ച് കറുത്തരൂപങ്ങൾ പിടിച്ച് കൊണ്ട് പോയി എന്നാണ്. ഇത് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരുന്നു.

മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്ന് പോലീസ് പറയുന്നു. എന്നാൽ കൊല ചെയ്തത് ഇവരാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല കൊലക്ക് ഉപയോഗിച്ച ആയുധവും ഇതുവരക്കും പോലീസിന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.