ഫേസ്ബുക്ക് ഇന്ത്യക്ക് വേണ്ടി ‘ക്ലീൻ ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കുമെന്ന് സുർക്കർബർഗ്

single-img
11 October 2014

markഫേസ്ബുക്ക് ഇന്ത്യൻ സർക്കാരിനായി ‘ക്ലീൻ ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കുമെന്ന് സുർക്കർബർഗ്. പ്രധാനനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഫേസ്ബുക്ക് ഇന്ത്യയുടെ ആരോഗ്യ ശുചിത്വ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും സുർക്കർബർഗ് അറിയിച്ചു.

ഇന്ത്യയുടെ ടുറിസത്തിന്റെ അനന്തസാധ്യതകൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കാൻ സഹകരിക്കണമെന്ന് സുർക്കർബർഗിനോട് അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രി ട്വിറ്റർ രേഖപ്പെടുത്തി. ഫേസ്ബുക്കിന്റെ ‘ഇന്റെർനെറ്റ് ഡോട്ട് ഓആർജി’യുടെ പ്രചരണത്തിനാണ് സുർക്കർബർഗ് ഇന്ത്യയിൽ വന്നിരിക്കുന്നത്.