യുവതിയുടെ ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദം നടത്തി; ബാധ യുവതിയുടെ ജീവനും കൊണ്ടു പോയി

single-img
11 October 2014

hindu-holy-manപത്തനംതിട്ട കുമ്പളത്ത് ശരീരത്ത് കര്‍പ്പൂരം കത്തിച്ചുള്ള മന്ത്രവാദത്തിനിടെ യുവതി മരിച്ചു. വടശ്ശേരിക്കര സ്വദേശിനി ആതിരയാണ്(22) മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച യുവതിയുടെ ശരീരത്തില്‍ കര്‍പ്പൂരം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച പാടുകള്‍ ഡോക്ടര്‍മാര്‍ കണ്‌ടെത്തുകയായിരുന്നു. ഇതില്‍ അസ്വഭാവികത തോന്നിയ ഡ്യൂട്ടി ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നു.