എബോള ഭീതിയിൽ ലോകം: മരണസംഖ്യ 4000

single-img
11 October 2014

nn_01tco_ebola_141009.nbcnews-fp-520-320ലോകം എബോള ഭീതിയിൽ.എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടങ്ങിയ രോഗബാധ ഇപ്പോള്‍ യൂറോപ്പിലേക്കും കടന്നിരിക്കുകയാണ്.ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എബോള നിയന്ത്രിക്കുന്നതിനുള്ള യജ്ഞത്തിൽ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർഥിച്ചു