ഹിന്ദു സ്ത്രീകളോടൊത്ത് കർവ ചൗത്തിന്റെ വ്രതമനുഷ്ടിക്കാൻ മുസ്ലീം സ്ത്രീകളും

single-img
11 October 2014

Karwa-Chauth-Celebrationsഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ ദീർഘായുസ്സിനായി സ്ത്രീകൾ വ്രതം അനുഷ്ടിക്കുന്നതിനെ കർവ ചൗത്ത് എന്ന് പറയപ്പെടുന്നത്. എന്നാൽ ഡെറാഡൂണിലെ ചില മുസ്ലീം സ്ത്രീകളും ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ടിക്കാറുണ്ട്. ഹിന്ദുക്കളുടെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടല്ല മറിച്ച് പൂർണ്ണ വിശ്വാസത്തോടെയാണ് മുസ്ലീം യുവതികൾ കർവ ചൗത്തിന്റെ വ്രതമനുഷ്ടിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടുത്തെ മുസ്ലീം സ്ത്രീകൾ കർവ ചൗത്തിന്റെ വ്രതമനുഷ്ടിക്കാറുണ്ടെന്ന് അസ്മ റാവ് പറയുന്നു. അസ്മ തന്നെ കഴിഞ്ഞ പതിനൊന്ന് വർഷമായി വ്രതം അനുഷ്ടിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. വ്രതം അനുഷ്ടിക്കുന്നുണ്ടെങ്കിലും തന്റെ മതകാര്യങ്ങൾ ചിട്ടയായി തന്നെ പാലിക്കുന്നുണ്ടെന്ന് അവർ പറയുന്നു. തങ്ങൾക്ക് എല്ലാ ദൈവങ്ങളും ഒന്നാണെന്ന് അവിടത്തെ മുസ്ലീം സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു .