കെ ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

single-img
11 October 2014

10659429_770948399615696_2506589397367450751_nവയലാർ അവാർഡിന് പ്രശസ്ത എഴുത്തുകാരി കെ.ആർ,മീര (44) അർഹയായി. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. മലയാളത്തിന് പുറമെ ‘ഹാങ് വുമണ്‍’ എന്ന പേരില്‍ ഇംഗ്ളീഷിലേയ്ക്കും പുസ്തകം പരിഭാഷപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കുടുംബത്തിന്റെ കഥയാണു ആരാച്ചാർ.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ആര്‍.മീര 1970-ല ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. ഓര്‍മ്മയുടെ ഞരമ്പ് ആണ് ആദ്യചെറുകഥാസമാഹാരം.

2009ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013ൽ ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്.