ആൻഡ്രോയിഡ് ഗെയിമുമായി മലയാളി എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ

single-img
11 October 2014

screen-14.56.16[11.10.2014]ആൻഡ്രോയിഡ് ഫോണുകളിൽ തരംഗം സൃഷ്ടിക്കാൻ പുതിയൊരു ഗെയിമുമായി എത്തിയിരിക്കുകയാണു മലയാളി എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ.ടൊമാറ്റോ ബാഷ് എന്ന് പേരിട്ടിരിക്കുന്ന ഗെയിം ടോമാറ്റോ ഫെസ്റ്റിവൽ ദിവസമാണു ഇവർ പുറത്തിറക്കിയത്.സോജൻ വി ജോസ്,വിഷ്ണു നാരായണൻ,ആകാശ് കുര്യൻ,ആന്റോ ഡോമനിക് എന്നിവരാണു ഈ ഗെയിമിനു പിന്നിലുള്ളവർ. തൊടുപുഴ സ്വദേശികളാണു ഇവർ.

സ്കൂൾ കാലം മുതലുള്ള പരിചയം എഞ്ചിനീയറിങ്ങ് പഠനകാലത്തും തുടർന്ന നാൽവർ സംഘം പീപ്പാലോ എന്ന സ്റ്റാർട്ട് അപ് കമ്പനിയും തുടങ്ങിയിട്ടുണ്ട്.ബഡ്ഡിബസ്സർ ഫ്രണ്ട് നോട്ടിഫയർ എന്ന മറ്റൊരു ആൻഡ്രോയിഡ് ആപ്ലിക്കേഷനും ഇവർ പുറത്തിറക്കിയിട്ടുണ്ട്.ഫേസ്ബുക്ക് സുഹൃത്തുക്കൾ ഓൺലൈൻ വരുമ്പോൾ ഫോണിലേക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ആപ്ലിക്കേഷനാണു ബഡ്ഡിബസ്സർ ഫ്രണ്ട് നോട്ടിഫയർ

ടോമാറ്റോ ബാഷ് ഇവിടെ നിന്ന് ഡൗൺലോട് ചെയ്യാം