4 വയസ്സുകാരി ഡേകെയറിലേക്ക് മയക്ക് മരുന്ന് കൊണ്ടുവന്നു മറ്റ് കുട്ടികൾക്ക് നൽകി;മാതാവ് പോലീസ് പിടിയിൽ

single-img
10 October 2014

brown_sugar4 വയസ്സുകാരി ഡേകെയറിലേക്ക് മയക്ക് മരുന്ന് കൊണ്ടുവന്ന് മിഠായിയെന്ന് പറഞ്ഞ് കൂട്ടുകാർക്ക് നൽകിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. യുഎസ്സ് സ്റ്റേറ്റായ ഡെലവറിലെ ഡേ കെയറിലാണ് സംഭവം നടന്നത്. ഏതാണ്ട് 249 കവർ ബ്രൗൺഷുഗറാണ് കുട്ടി ഡേകെയറിലേക്ക് കൊണ്ട് വന്ന് മറ്റുകുട്ടികൾക്ക് നൽകിയത്. തക്ക സമയത്ത് അദ്ധ്യാപിക ശ്രദ്ധയില്പെട്ടത് കാരണം മറ്റു അപകടങ്ങൾ ഉണ്ടായില്ല. ഉടൻ തന്നെ നഴ്സറി അധികൃതർ പോലിസിനെ അറിയിക്കുകയും. തുടർന്ന് കുട്ടിയുടെ 30 കാരിയായ മാതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.