പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

single-img
10 October 2014

BN-ET154_modi09_G_20140928125545അഹമ്മദാബാദ്: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘത്തെ പിരിച്ചുവിട്ടു. യുവതിയുടെ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയാണ് അന്വേഷണസംഘം പിരിച്ചുവിട്ടത്.

മുഖ്യമന്ത്രിയായ മോദിയുടെ നിര്‍ദേശപ്രകാരം യുവതിയെ നിരീക്ഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിച്ചെന്നായിരുന്നു ആരോപണം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം ഏറെ വിവാദമായിരുന്നു.