യൂറോപ്പില്‍ എബോള പടരുന്നു

single-img
10 October 2014

ebolaലണ്ടന്‍:  യൂറോപ്പില്‍ എബോള പടരുന്നു, ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 56കാരനാണ് രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇയാളെ പ്രാഗിലെ ആസപത്രിയില്‍ പ്രവേശിപ്പിച്ചു. മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു. നേരത്തെ ബ്രിട്ടനിലും സ്‌പെയിനിലും എബോള സ്ഥിതീകരിച്ചിരുന്നു.ബ്രിട്ടനില്‍ എത്തുന്ന വിദേശസഞ്ചാരികളെ എയര്‍പോര്‍ട്ടില്‍ തന്നെ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

അതുപോലെ തന്നെ അര്‍ജന്റീനയില്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്ന് എബോള ചെറുക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

അമേരിക്കയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ച ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ഡാലസിലെ ആസ്പത്രിയില്‍ കഴിഞ്ഞദിവസമാണ് മരിച്ചത്.

ലൈബീരിയയില്‍നിന്ന് സപ്തംബര്‍ 20 ന് അമേരിക്കയിലെത്തിയ ഡങ്കന്‍, എബോള ലക്ഷണങ്ങളെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ചികിത്സ തേടിയിരുന്നു. 30 നാണ് എബോളബാധ സ്ഥിരീകരിച്ചത്.

ഡങ്കനുമായി അടുത്ത് ഇടപഴകിയ 50 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ പത്തുപേര്‍ക്ക് വൈറസ് ബാധയ്ക്കുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, രോഗലക്ഷണങ്ങളൊന്നും ഇവരില്‍ കണ്ടെത്തിയിട്ടില്ല.

എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ 3,431 പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.  7,470 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.