സ്വന്തം പേര് ചൊവ്വയിലേക്ക് അയയ്ക്കണോ?പേര് ചൊവ്വയിലേക്ക് അയക്കാൻ നാസ അവസരമൊരുക്കുന്നു

single-img
10 October 2014

screen-14.55.00[10.10.2014]ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹമില്ലെങ്കിലും സ്വന്തം പേരെങ്കിലും ചൊവ്വ ഗ്രഹത്തിൽ എത്തിക്കാണാൻ ആഗ്രഹമുള്ളവരായിരിക്കും മലയാളികൾ.അത്തരക്കാർക്ക് സ്വന്തം പേര് ചൊവ്വയിലേക്ക് അയക്കാൻ അവസരമൊരുക്കുകയാണു യു.എസ് ബഹിരാകാശ ഏജൻസിയായ നാസ.ഈ മാസം 31 വരെ നാസയുടെ വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യുന്ന പേരുകൾ നാണയത്തിന്റെ വലിപ്പത്തിലുള്ള ഒരു ഇലക്ട്രിക് ചിപ്പിൽ രേഖപ്പെടുത്തും. ഭാവിയിൽ ചെവ്വയിലേക്ക് നാസ നടത്തുന്ന എല്ലാ പര്യവേഷണങ്ങളിലും ഇത് അയക്കുകയും ചെയ്യും.
ലോകം എമ്പാടുമുള്ള മൂന്ന് ലക്ഷത്തിലധികം ആളുകൾ നാസയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഡിസംബർ നാലിന് നാസയുടെ ഓറിയൺ സ്‌പേസ് ക്രാഫ്റ്റ് ഈ ചിപ്പുമായി പ്രാഥമിക പരീക്ഷണത്തിന് ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. നാൽപ്പതിനായിരത്തിലധികം ഇന്ത്യക്കാരുടെ പേരും ഇക്കൂട്ടത്തിൽ ഉണ്ടാകും.സ്വന്തം പേര് ചൊവ്വയിലേക്ക് അയയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം