പാസ്‌പോര്‍ട്ട് ഓണ്‍ലൈന്‍ അപേക്ഷ ഇനി പോസ്റ്റ് ഓഫീസ് വഴിയും

single-img
10 October 2014

post_office_jpg_1389108fപാസ്‌പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നൽകാനുള്ള സൗകര്യം പോസ്റ്റ് ഓഫീസുകളിലും ഏര്‍പ്പെടുത്തും. 25 ഓഫീസുകളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.പാസ്‌പോര്‍ട്ട് അപേക്ഷ ഓണ്‍ലൈനാക്കിയശേഷവും ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടാകുന്ന സാഹചര്യം മറികടക്കുകയാണ് ലക്ഷ്യമാക്കുന്നത്.

പോസ്റ്റ് ഓഫീസുകളിൽ തന്നെ അപേക്ഷ പൂരിപ്പിക്കാനുള്ള സഹായവും ലഭ്യമാക്കും.അപേക്ഷ നൽകിയതിന്റെ പ്രിന്റ് ഏടുക്കാനുള്ള സൗകര്യവും ഇത്തരത്തിൽ ഒരുക്കും.പുതിയ പാസ്പോർട്ട് എടുക്കുന്നവർക്ക് പുതിയ തീരുമാനം ഉപകാരപ്രദമാകും.നൂറുരൂപയാണ് പാസ്പോർട്ട് പോസ്റ്റ് ഓഫീസ് വഴി പാസ്പോർട്ടിനു അപേക്ഷിക്കാനുള്ള ചിലവ്.തപാൽ വകുപ്പിന്റെ ഇ-പേയ്മെന്റ് വഴി പാസ്പോർട്ടിനുള്ള ഫീസ് അടയ്ക്കാൻ കഴിയുന്ന കാര്യം കൂടി പരിഗണനയിലാണ്.