റെയില്‍വേ ടിക്കറ്റ് വില്‍പനയും ഇനി സ്വകാര്യ മേഖലക്ക്

single-img
10 October 2014

Railwayറെയില്‍വേ ടിക്കറ്റ് വില്‍പ്പനയും ഇനി സ്വകാര്യ കമ്പനി.തിനായി താല്‍പര്യമുള്ള സ്വകാര്യസംരംഭകരില്‍നിന്ന് റെയില്‍വേ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ‘യാത്രി സുവിധാ കേന്ദ്ര’ എന്ന പേരില്‍ അറിയപ്പെടുന്ന ടിക്കറ്റ് വില്‍പന കേന്ദ്രങ്ങളില്‍നിന്ന് റിസര്‍വേഷന്‍ ടിക്കറ്റും റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റും വാങ്ങാന്‍ കഴിയും.

സ്‌റ്റേഷനുകളില്‍ വൃത്തിയാക്കല്‍ ചുമതല സ്വകാര്യ ഏജന്‍സികളില്‍നിന്ന് വാടകയ്ക്ക് എടുത്ത ജീവനക്കാര്‍ക്ക് കൈമാറുന്നതിനും കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളില്‍ ‘ഗേറ്റ് മിത്രാസ്’ എന്ന പേരില്‍ കാവല്‍ക്കാരെ നിയോഗിക്കാനും തീരുമാനിച്ചതിനു പിന്നാലെയാണ് ടിക്കറ്റ് വില്‍പ്പന സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാനും റെയിൽവേ തീരുമാനിച്ചിരിക്കുന്നത്

പുതിയ തീരുമാനം പിന്‍വാതിലില്‍ കൂടി റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെന്ന് റെയില്‍വേ ജീവനക്കാരുടെ യൂനിയനുകള്‍ ആരോപിക്കുന്നു. കമ്പ്യൂട്ടറൈസ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കം അണ്‍റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ടെര്‍മിനല്‍സ് സംവിധാനം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് ജീവനക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.