മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിന്റെ പ്രതികാരമായി പാക്കിസ്ഥാന്‍ റെയില്‍വേ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ആരാധകര്‍ ഹാക്ക് ചെയ്തു

single-img
9 October 2014

po moneമോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിന് പ്രതികാരമായി പാക്കിസ്ഥാന്റെ റെയില്‍വേയുടെയും യൂണിവേഴ്‌സിറ്റിയുടേയും അടക്കം മൂന്ന് സൈറ്റുകള്‍ ലാല്‍ ആരാധകര്‍ ഹാക്ക് ചെയ്തതു. വെബ്‌സൈറ്റില്‍ നീ പോ മോനേ ദിനേശ എന്ന ഡയലോഗാണ് മോഹന്‍ലാല്‍ ആരാധകര്‍ ഇട്ടിട്ടുള്ളത്.

പാക്കിസ്ഥാന്റെ റെയില്‍വേയുടെ സൈറ്റാണ് ഇവര്‍ ആദ്യം ഹാക്ക് ചെയ്തത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗ് ഹാക്ക് ചെയ്ത പാക്ക് സൈബര്‍ വാരിയേഴ്‌സിന് അതേ നാണയത്തില്‍ തന്നെ തിരിച്ചിടിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ലോറിയില്‍ നിന്നിറങ്ങുന്ന ആടുതോമയുടെ പടവും നീ പോ മോനേ ദിനേശാ എന്ന ഡയലോഗുമാണ് ഈ സൈറ്റില്‍ അവര്‍ ഇട്ടിരുന്നത്. കൂടാതെ പേ ബാക്ക് ഫോര്‍ ഹാക്കിംഗ് ഔര്‍ ലാലേട്ടന്‍സ് വെബ്‌സൈറ്റ് എന്ന സന്ദേശം ഇതിലുണ്ട്.

പാക്കിസ്ഥാനിലെ ഗുജ്‌റണ്‍വാല യൂണിവേഴ്‌സിറ്റിയുടെ സൈറ്റാണ് പിന്നീട് ഹാക്ക് ചെയ്യപ്പെട്ടത്.ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക സൈറ്റും ഇവര്‍ ഹാക്ക് ചെയ്തു.