ഡ്രൈഡേയില്‍ കേരളത്തിലെ കുടിയന്‍മാരുടെ പറുദീസയായ കര്‍ണ്ണാടകയിലെ ബാവേലിയിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തി

single-img
9 October 2014

ksrtcഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി രക്ഷപ്പെടും. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ കുടിയന്‍മാരുടെ കള്ളുകുടി നിര്‍ത്തലാക്കാന്‍ വിയര്‍ശപ്പാഴുക്കി പരിശ്രമിക്കുന്നതിനിടയിലാണ് കേരളത്തില്‍ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ കുറച്ചതിന്റെ ഗുണം കൊയ്തു കൊണ്ടിരിക്കുന്ന ബാവലിയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി കെ.എസ്.ആര്‍.ടി.സി ലാഭം കൊയ്തത്.

കഴിഞ്ഞ െ്രെഡഡേയായ ഒന്നാംതീയതി വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന ബാവലിയില്‍ െ്രെഡഡേ വന്‍ മദ്യവില്‍പ്പനയാണ് നടന്നത്.ഇവിടേക്കാണ് പ്രത്യേക സര്‍വീസുകള്‍ നടത്തി കെഎസ്ആര്‍ടിസി കുടിയന്‍മാരെ സഹായിച്ചത്.

ഇതിനായി മാനന്തവാടി ഡിപ്പോയില്‍ നിന്നുംകൂടുതല്‍ ബസുകളും കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുണ്ട്. തലപ്പുഴ, ഇരിട്ടി സര്‍വീസുകള്‍ റദ്ദാക്കി പോലും കെഎസ്ആര്‍ടിസി ബാവലിയിലേക്ക് ബസ് അയച്ചതായാണ് റിപ്പോര്‍ട്ട്.