മെഗാഹിറ്റായ ദൃശ്യത്തിനു ശേഷം ജീത്തു ജോസഫ് ജോസൂട്ടിയുടെ കഥയുമായി എത്തുന്നു; നായകന്‍ ദിലീപ്

single-img
9 October 2014

Josukuttyദൃശ്യമെന്ന മെഗാഹിറ്റിനു ശേഷം ജീത്തു ജോസഫിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. ജനപ്രിയ താരം ദീലിപിനെ നായകനാകിയാണ് ജീത്തുവിന്റെ പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടി ഒരുക്കുന്നത്. രാജേഷ് വര്‍മ്മയാണ് തിര്കകഥ തയ്യാറാക്കുന്നത്.

2012 ല്‍ പുറത്തിറങ്ങിയ മൈ ബോസ് എന്ന ചിത്രത്തിന് ശേഷമാണ് ദിലീപും ജീത്തു മജാസഫും ഒന്നിക്കുന്നത്. മൈ ബോസിന്റെ വന്‍ വിജയത്തിന് ശേഷം ജീത്തുദിലീപ് കൂട്ടുക്കെട്ടില്‍ പിറക്കുന്ന മറ്റൊരു മെഗാഹിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് റിമേക്കിന്റെ തിരക്കിലാണ് ജീത്തു ജോസഫ്. പാപനാശം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകവേഷത്തിലെത്തുന്നത്.