വെള്ളത്തൂവലിലെ പൂട്ടിയ മദ്യവില്‍പ്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ രാഷ്ട്രീയപാര്‍ട്ടികളും സംയുക്തമായി എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കി

single-img
9 October 2014

kerala-beverage-corporationഇടുക്കി വെള്ളത്തൂവലിലെ പൂട്ടിയ ബിവറജ്‌സ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ കുടിയന്‍മാരെ നിരാശയിലാക്കിക്കൊണ്ട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ ബാബു വ്യക്തമാക്കി.

ഇടുക്കി വെള്ളത്തൂവല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി, സി പി എം, സി പി ഐ ലോക്കല്‍ കമ്മറ്റികള്‍, വെള്ളത്തൂവല്‍ സര്‍വീസ് കോര്‍പറേറ്റീവ് ബാങ്ക് , വ്യാപാരി വ്യവസായി ഏകോപന സമിതി ഇവരാണ് എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കിയത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി വെള്ളത്തൂവലില്‍ പൂട്ടിയ ബെവ്‌കോ ഔട്ട് ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. നിരവധിപേരുടെ തൊഴില്‍, പ്രദേശത്തിന്റെ വികസനം എന്നിവയെ തീരുമാനം ദോഷകരമായി ബാധിച്ചെന്നും കത്തില്‍ പറയുന്നു . തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് പ്രധാന ആവശ്യം . എന്നാല്‍ ഇത് ജനകീയാവശ്യമല്ലെന്നും ഒരു തിരിഞ്ഞുനോട്ടം ഇല്ലെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.