എന്‍സിപി നേതാവ് അജിത് പവാറിന്റെ കാറില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

single-img
9 October 2014

Ajit+Pawar.2-PTIഎന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ കാറില്‍ നിന്ന് 4.85 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു. ബുധനാഴ്ച മഹാരാഷ്ട്ര പര്‍ഭാനി ജില്ലയിലായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് അജിത് പവാറിന്റെ കാര്‍ പോലീസ് പരിശോധിക്കുകയായിരുന്നു. രണ്ടു ബാഗുകളിലായാണ് പണം കണ്‌ടെത്തിയത്.