പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്നും ഉയര്‍ത്തണമെന്ന് ഹൈക്കോടതി

single-img
9 October 2014

court18 വയസ്സില്‍ നിന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കണമെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഇതിനായി ശൈശവ വിവാഹ നിരോധന നിയമം, പ്രായപൂര്‍ത്തി നിയമം എന്നിവയില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെ്ടു.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയുഗ വിവാഹപ്രായങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതിനെയും ഹൈക്കോടതി ചോദ്യം ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും 17 വയസ്സുവരെ സമാന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പഠിച്ചിട്ട് 18 വയസ്സാകുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ പക്വതയുള്ളവരായിത്തീരുന്നത് എങ്ങനെയാണെന്നു കോടതി ചോദിച്ചു.

വാഹനമോടിക്കുന്നതിനും ജോലി നേടുന്നതിനും 18 വയസ്സ് മതിയാകുമെന്നും പക്ഷേ അത് വിവാഹ ജീവിതം നയിക്കാനുള്ള മാനസിക വളര്‍ച്ചയായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.