കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഒ.രാജഗോപാല്‍

single-img
9 October 2014

Rajaശശി തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശശി തരൂരിന്റെ നാമ നിര്‍ദേശപത്രിക പൂര്‍ണമല്ലെന്നും പത്രികയില്‍ തരൂര്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചുവെന്നും രാജഗോപാല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭാര്യയുടേയും മകന്റെയും സ്വത്തു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. തരൂരിനെതിരായ ബി.ജെ.പി. പ്രവര്‍ത്തകന്‍ എസ്.സുരേഷിന്റെ ഹര്‍ജിയിന്മേലാണ് സത്യവാങ്മൂലം.