ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി പൂനെയുടെ ഉടമസ്ഥത അവകാശത്തിൽ നിന്നും സൽമാൻ ഖാനെ മാറ്റി

single-img
9 October 2014

hrithikഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി പൂനെയുടെ സഹഉടമസ്ഥത അവകാശത്തിൽ നിന്നും സൽമാൻ ഖാനെ മാറ്റി. സൽമാന് പകരം ഹൃതിക് റോഷനെയാണ് ടീം അധികൃതർ കണ്ടെത്തിയിരിക്കുന്നത്. സൽമാൻ ഖാൻ വധാവൻ ഗ്രൂപ്പുമായി ചേന്നാണ് പൂനെ ടീമിനെ സ്വന്തമാക്കിയിരുന്നത്. സൽമാൻ മറ്റുതാരങ്ങളെപോലെ ടീമിന്റെ പ്രചാരണത്തിന് കൂടുതൽ സമയം നീക്കിവെക്കാത്തതാണ് അദ്ദേഹത്തെ ടീം ഉടമസ്ഥതയിൽ നിന്നും നീക്കം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, രൺബീർ കപൂർ എന്നിവർ സദാ ടീമിനൊപ്പം തന്നെ ഉണ്ടെന്നും. സൽമാൻ ഖാന് തങ്ങളോടൊപ്പം നിൽക്കാൻ സമയം തികയാത്തത് കൊണ്ടാണ് അദ്ദേഹത്തിന് പകരം  ഹൃതിക് റോഷന്  ഉടമസ്ഥത അവകാശം നൽകിയതെന്ന് മാനേജ്മെന്റ് അറിയിച്ചു.