ഗംഗയുടെ തീരത്തുള്ള വ്യവസായശാലകൾ പൂട്ടണമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

single-img
9 October 2014

umaഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വ്യവസായ സംരംഭങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. ‘ഒന്നുകിൽ ഗംഗയെ മലിനീകരിക്കുന്നത് നിർത്തുക അല്ലെങ്കിൽ വ്യവസായശാലകൾ പൂട്ടുക, അടുത്ത വർഷം മാർച്ച് 31 നകം തീരുമാനം ഉണ്ടാക്കണമെന്ന്’ ഉമാഭാരതി അറിയിച്ചു.
ഗംഗയിലേക്ക് മലിന ജലം ഒഴുക്കി വിടുന്നത് നിർത്തിയില്ലെങ്കിൽ വ്യവസായശാലകൾ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് ഉമ താക്കീത് നൽകി. മലിന ജലത്തെ അവർ തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ഉമാഭാരതി പറഞ്ഞു.

അമ്മയുടെ ചോരകൂടിച്ച് വളരുന്ന മക്കളിൽ നിന്നും അമ്മയെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും.  ചോരകൂടിക്കുന്ന മക്കളേക്കാൾ തനിക്ക് രക്ഷിക്കാൻ ആഗ്രഹം അമ്മയെയാണെന്ന് ഉമാഭാരതി കൂട്ടിച്ചേർത്തു. അമ്മയായി ഗംഗയേയും ചോരകുടിക്കുന്ന മക്കളായി വ്യവാസായ ശാലകളേയുമാണ് ഉമാഭാരതി ഉപമിച്ചത്.