ഇന്ത്യയിൽ യുവാക്കളെ വിക്കിലീക്ക്സിലേക്ക് ആകർഷിക്കാൻ ചെഗുവേരയുടെ ചിത്രം പതിച്ച ഉല്പന്നങ്ങൾ ഇറക്കാൻ അലോചിക്കുന്നതായി ജൂലിയൻ അസാഞ്ച്

single-img
9 October 2014

julianവിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് ചെഗുവേരയുടെ ചിത്രം പതിച്ച ഉല്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിക്കിലീക്ക്സിന്റെ പേരിൽ ഇറക്കുന്ന ഷർട്ടുകളിലും വാച്ചുകളിലും പുസ്തകങ്ങളിലും ചെഗുവേരയുടെ മുഖം ആലേഖനം ചെയ്യുന്നതിലൂടെ രാജ്യത്തെ യുവജാനധിപത്യ വിശ്വാസികളുടെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കാനാണ് അസാഞ്ച് പദ്ധതിയിടുന്നത്.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വിക്കിലീക്ക്സിനെ പറ്റി ഇന്ത്യാക്കാരിൽ കൂടുതൽ അറിവുള്ളതിനാലാണ് ഇദ്ദേഹം പ്രചാരണത്തിന് ഇന്ത്യയെ തിരഞ്ഞെടുകുന്നത്.  ഇന്ത്യയിലെത്തി വിക്കിലീക്ക്സുമായി കൈകോർക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരുമായി ചർച്ച നടത്തുമെന്നും. വിക്കിലീക്ക്സിന്റെ ഉല്പാന്നങ്ങളുടെ വില്പനയിലൂടെ തങ്ങളുടെ സംഘടനക്ക് വരുമാനം കണ്ടെത്താൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

സല്മാൻ ഖാൻ വിജയിപ്പിച്ചെടുത്ത ‘ബീയിങ് ഹൂമണിന്റേയും’ നരേന്ദ്രമോഡിയെ വിജയിപ്പിച്ച ‘നമോ’യുടേയും ചുവട് പിടിച്ചാണ് വിക്കിലീക്ക്സ് ഉല്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വിക്കിലീക്ക്സിന്റെ ടീ ഷർട്ടുകളിൽ ‘ലീക്ക്സ് എക്സ്പോസിങ്ങ് ഇൻ ജസ്റ്റിസ്’, ‘എനിമി ഓഫ് ദി സ്റ്റേറ്റ്’ എന്നീ വാക്കുകൾ ആലേഖനം ചെയ്തിരിക്കും. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങൾക്ക് ഏജന്റ് മാരെ കിട്ടിയിട്ടുണ്ടെന്നും ഇന്ത്യയിലിൽ നിന്നും വിക്കിലീക്ക്സിന് അനുയോജ്യമായ ഏജന്റ് മാരെ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.