പ്രതികരിക്കാത്തത് ദൗര്‍ബല്യമായി കാണരുത്; പ്രതികരിച്ചാല്‍ പാകിസ്ഥാന്‍ അത് താങ്ങില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

single-img
9 October 2014

arun_jaitley_1404932613_540x540ഇന്ത്യന്‍ സൈന്യത്തിനും ഗ്രാമീണര്‍ക്കുമെതിരേ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യ കടുത്ത രീതിയില്‍ പ്രതികരിക്കാത്തത് ഇന്ത്യയുടെ ദൗര്‍ബല്യമായി കാണരുതെന്നും ഇന്ത്യ പ്രതികരിച്ചാല്‍ പാക്കിസ്ഥാന് അത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുഴഞ്ഞുകയറ്റത്തെ സഹായിക്കാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം തുടരുകയാണെന്നും ിനിയും വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെങ്കില്‍ ഇന്ത്യ തക്കതായ മറുപടി നല്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.