മദ്യത്തിനും സിഗരറ്റിനും നാളെമുതല്‍ വിലകൂടും

single-img
9 October 2014

Homeo-doctor-held-in-liquor-case1നാളെമുതല്‍ മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സംസ്ഥാനത്ത് വില കൂടും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം അധികനികുതിയും അഞ്ചു ശതമാനം സെസുമാണ് ഏര്‍പ്പെടുത്തിയത്.

വിലകൂട്ടല്‍ വഴി 1500 കോടി രൂപയാണ് അധിക വരുമാനമായി സര്‍ക്കാരിനു ലഭിയ്ക്കുന്നത്. സ്റ്റാമ്പ് നികുതിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.