പേരില്ലാതെ ചാറ്റ് ചെയ്യാനുള്ള ആപ്പ് ഫേസ്ബുക്ക് പുറത്തിറക്കുന്നു

single-img
9 October 2014

fb chatപേരില്ലാതെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് എത്തുന്നു. വ്യാജപ്പേരുകൾ ഉപയോഗിച്ച് നമുക്ക് വിവാദമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ ആപ്പ് വഴിയൊരുക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. യഥാർത്ഥ പേരുപയോഗിച്ച് ചാറ്റ് ചെയ്യുന്നത് ചിലപ്പോൾ പ്രശ്നങ്ങൾക്ക് വഴിവെക്കുമെങ്കിൽ ഈ ആപ്പ് നിങ്ങളെ സഹായിക്കുമെന്ന് ഫേസ്ബുക്ക് പറയുന്നു.

ഏകദേശം 1.5 കോടി രൂപയോളം ഈ ആപ്പിനായി ചിലവഴിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.  നമുക്ക് ചാറ്റ് ചെയ്യാൻ കഴിയും.

സാധാരണ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ഓൺലൈൻ മെഡിക്കൽ കമ്മ്യൂണിറ്റികളിൽ രോഗങ്ങളെ പറ്റി ചർച്ച ചെയ്യാൻ വേണ്ടിയാണ് ഈ ആപ്പിനെ നിർമ്മിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു. മറ്റുള്ള ഊഹങ്ങളെ ഫേസ്ബുക്ക് തള്ളിക്കളയുന്നതായും അറിയിച്ചു.

നേരത്തെ ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർബർഗ് വ്യാജ ഫേസ്ബുക്ക് ഐടി കൾക്കെതിരെ മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഈ ആപ്പിന് പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. കാരണം ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ ഇതിനോടകം തന്നെ വിപണി കീഴടക്കി കഴിഞ്ഞിട്ടുണ്ട്. എന്തായാലും വരുന്ന ആഴ്ച്ചയിൽ തന്നെ ആപ്പ് വിപണിയിലെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.