ഹോക്കി താരം ശ്രീജേഷിനു കേരളം സര്‍ക്കാര്‍ ജോലിയും 15 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചു

single-img
8 October 2014

sreejesh-pti-mഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ അഭിമാനമായ മലയാളി താരം പി.ആര്‍. ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. ഹോക്കിയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തിനു ചുക്കാന്‍ പിടിച്ച ശ്രീജേഷിന് പാരിതോഷികമായി 15 ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷിനു കേരള വിദ്യഭ്യാസ വകുപ്പില്‍ ഡിഇഒ ആയിട്ടാണ് നിയമനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇഞ്ചിയോണില്‍ നിന്ന് മടങ്ങിയെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി വീട്ടില്‍ പോയി അഭിനന്ദനം അറിയിച്ചിരുന്നു.