കോഴിക്കോട്ട് സദാചാരപ്രശ്‌നം ആരോപിച്ച് ഷഹീദ് ബാവയെന്ന യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ 8 സദാചാര പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

single-img
8 October 2014

Shaheedകോഴിക്കോട് ഷഹീദ് ബാവ വധക്കേസില്‍ എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോഴിക്കോട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി എസ്. കൃഷ്ണകുമാര്‍ വിധി പറഞ്ഞു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. പ്രതികളുടെ മേല്‍ കൊലക്കുറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 42 സാക്ഷികളെ വിസ്തരിച്ച കേസില്‍ അഞ്ചു പ്രതികളെ വെറുതെ വിട്ടു.

ഷഹീദ് ബാവ എന്ന യുവാവിനെ 2011 നവംബര്‍ ഒന്നിനാണ് സദാചാര പോലീസ് ചമഞ്ഞ് സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അസമയത്ത് കണ്ടുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനവും കൊലപാതകവും.