ഫഌക്‌സ് ബോര്‍ഡ് പതിപ്പിച്ച പ്രചാരണബവാഹനം ഫഌഗ്ഓഫ് ചെയ്യാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടങ്ങി

single-img
8 October 2014

oommenഎക്‌സൈസ് വകുപ്പിന്റെ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബോധവത്കരണ വാഹനം ഫഌഗ്ഓഫ് ചെയ്യാതെ മടങ്ങി.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ബോധവത്കരണത്തിനായി ഒരു പ്രദര്‍ശന വാഹനം ഒരുക്കിയിരുന്നത്. ഇതിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നടത്തുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും വാഹനം നോക്കികണ്ട ശേഷം ഫ്‌ളാഗ് ഓഫ് ചെയ്യാതെ മുഖ്യമന്ത്രി നേരേ വേദിയിലേക്കു പോകുകയായിരുന്നു. വാഹനത്തില്‍ ഫ്‌ളക്‌സുകള്‍ ഉണ്ടായിരുന്നതിനാലാണു ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്നാണു സൂചന.

വാഹനത്തിന്റെ പുറം ഭാഗത്ത് ചില ഭാഗങ്ങളില്‍ മുന്‍വര്‍ഷത്തെ ഫ്‌ലൂക്‌സ് നീക്കം ചെയ്യാതെയുണ്ടായിരുന്നു. ഇതിനുമുകളില്‍ ക്യാന്‍വാസ് ഒട്ടിച്ചെങ്കിലും ബസിന്റെ വശത്ത് ചിലയിടങ്ങളില്‍ പഴയ ഫ്‌ലൂക്‌സിന്റെ ഭാഗങ്ങള്‍ കാണാമായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്.