17 വയസ്സില്‍ തന്നെ വേശ്യാലയത്തിന് വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനുശേഷം കൊലപ്പെടുത്തി

single-img
8 October 2014

minmതന്റെ 17 മത്തെ വയസ്സില്‍ രണ്ടാനമ്മയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ബിഹാറില്‍ നിന്നും മുംബൈയില്‍ എത്തിയ യുവതിയെ മുംബൈ സിഎസ്ടിയുടെ സമീപം സഹായിക്കാന്‍ എന്ന രീതിയില്‍ ഒരു മപാലീസ് കോണ്‍സ്റ്റബിള്‍ സമീപിക്കുകയും യുവതിയെ ഒരു വേശ്യാലയത്തില്‍ വില്‍ക്കുകയുമായിരുന്നു. പക്ഷേ തന്നെ ചതിച്ച വ്യക്തി ഒരു പോലീസുകാരനാണെന്ന് യുവതി അന്ന് അറിഞ്ഞിരുന്നില്ല.

വേശ്യാലയത്തില്‍ വെച്ച് വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ രക്ഷപ്പെട്ട് വിവാഹം കഴിഞ്ഞ് ഒരു കുടുംബ ജീവിതം നയിക്കുകയുമായിരുന്നു. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. എന്നാല്‍ പഴയകാര്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ സ്വമനസ്സാലെ വീണ്ടും പഴയ തൊഴിലിലേക്ക് ഇറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതമായി.

ഒരു ദിവസത്തെ പോലീസ് റെയിഡില്‍ ഇവര്‍ പിടിക്കപ്പെട്ടപ്പോള്‍ പണ്ട് തന്നെ ഈ തൊഴിലിലേക്ക് തള്ളിവിട്ട പോലീസകാരനുഗ അതിലുണ്ടായിരുന്നതായി അവള്‍ തിരിച്ചറിഞ്ഞു.
യുവതിയെ പോലീസുകാരനും തിരിച്ചറിഞ്ഞു. അതിനുശേഷം അവളുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും പലദിവസങ്ങളിലും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. തന്റെ ജീവിതം തകര്‍ത്ത പോലീസുകാരനോട് പഴയ പകയും പുതിയ സംഭവങ്ങളുമായതോടെ യുവതി പ്രതികാരം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ദിവസം ചേരിയിലെ മുറിയിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പോലീസ് പിടിയിലായ ഇവരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതിയുടെ സഹപ്രവര്‍ത്തക ഇവരുടെ നാല് വയസ്സുകാരന്‍ മകനെ സംരക്ഷിക്കുന്നത്.