തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സൈനികന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

single-img
8 October 2014

Kalpakamതമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ് പ്രതാപ് സിംഗാണ് വെടിവെച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ് പ്രതാപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.