ഫ്ളക്‌സ്‌ നിരോധിക്കില്ല; നിയന്ത്രണം മാത്രം

single-img
8 October 2014

Flexആത്മഹത്യ ശ്രമം ഉള്‍പ്പെടെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഫഌ്‌സ് നിരോധനത്തില്‍ സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി. ഫഌ്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നാല്‍ മതിയെന്നും പൂര്‍ണ്ണമായി നിരോധിക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുസ്ഥലങ്ങളിലെ ഫഌ്‌സും അംഗീകാരമില്ലാത്ത ഫഌക്‌സ് പ്രിന്റിംഗും നിരോധിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഫഌ്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.