സ്‌കൂളിലെ മൂത്രപ്പുരയും കക്കൂസും കഴുകി വൃത്തിയാക്കി തോമസ് ഐസക് എം.എല്‍.എ

single-img
8 October 2014

clos

ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൂലും ലോഷനും കൊണ്ടു കക്കൂസു കഴുകിവൃത്തിയാക്കി എം.എല്‍.എ തോമസ് ഐസക് നിര്‍വ്വഹിച്ചു. സ്‌കൂളിലെ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും മൂത്രപ്പുരയും ശുചിമുറിയും മുഴുവന്‍ വൃത്തിയാക്കിയപ്പോള്‍ കണ്ടുനിന്നവരും കൂടെക്കൂടി.

ആര്യാട് ബ്ലോക്ക് അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളിലും ബ്ലോക്ക് ജീവനക്കാര്‍ മൂത്രപ്പുരയും കക്കൂസും ക്ലാസ്മുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു നല്‍കുകയാണ്. ജീവനക്കാര്‍ ആദ്യതവണ ശുചിമുറിയും മൂത്രപ്പുരയും തന്നെ കഴുകി വൃത്തിയാക്കുകയും തുടര്‍ന്ന് തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപീകരിച്ച ശുചിത്വ ക്ലബ്ബായ വാട്‌സാന്‍ പദ്ധതി ഏറ്റെടുക്കുകയും ചെയ്യും.

ഇതിലേക്ക് താല്‍പര്യമുള്ള കുട്ടികളുടെ സന്നദ്ധ സംഘം രൂപീകരിച്ച് ഗ്രൂപ്പുതിരിച്ചു കുട്ടികള്‍ തന്നെ ഓരോ ആഴ്ചയും എല്ലാ ദിവസവും ഇവ വൃത്തിയാക്കും. ബ്ലോക്ക് ജീവനക്കാര്‍ ഇവര്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും ലോഷനും നല്‍കുകയും പ്രോല്‍സാഹനമായി ചായയും ലഘുഭക്ഷണവും നല്‍കുകയും ചെയ്യും. മാത്രമല്ല ഏറ്റവും വൃത്തിയായി ക്ലാസ്മുറികളും പരിസരവും സൂക്ഷിക്കുന്നവര്‍ക്കു പ്രത്യേകം സമ്മാനം നല്‍കുമെന്നു തോമസ് ഐസക് എംഎല്‍എ അറിയിച്ചു.