ആദായ വില്‍പ്പന ആദായ വില്‍പ്പന, 130 രൂപയുടെ മദ്യം വെറും 70 രൂപയ്ക്ക്

single-img
8 October 2014

kerala-beverages-corporationസംസ്ഥാനത്തെ ബിവ്‌റജേസ് ഔട്ട്‌ലെറ്റുകളില്‍ ഇന്നലെ മുതല്‍ നാലു പ്രധാന കമ്പനികളുടെ മദ്യമാണ് വില കുറച്ചു നല്‍കുന്നതായി വാര്‍ത്ത. സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ധിച്ചുവെന്ന് കാണിക്കുന്നതിനായാണ് ഇതെന്നും ആരോപണമുണ്ട്. 130 രൂപയുടെ കുപ്പി 70 രൂപയ്ക്കാണ് വില്‍ക്കുന്നത്.

താഴ്ന്ന ബ്രാന്‍ഡ് മദ്യം പകുതി വിലയ്ക്കാണ് ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. ക്ലാസ് 21 എന്ന ബ്രാന്റിന്റെ വില 360 ല്‍ നിന്ന് 340 ആയും മോര്‍ഫ്യൂസ് 840ല്‍ നിന്ന് 830 ആയും കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് മദ്യം ഇത്രയും വിലകുറച്ചു വില്‍ക്കുന്നത്.

എന്നാല്‍ ചില കമ്പനികള്‍ മദ്യത്തിന്റെ വില കുറച്ചതാണെന്നും ഇതനുസരിച്ച് പരിഷ്‌കരിച്ച വില പ്രകാരമാണ് വില്‍പ്പനയെന്നും ബിവ്‌റേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.