മരണത്തിനു ശേഷവും ജീവന്‍ നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്

single-img
8 October 2014

hospitalലണ്ടണ്‍: മരണത്തിനു ശേഷവും ജീവന്‍ നിലനില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ അപൂര്‍വ കണ്ടുപിടിത്തം. ഹൃദയാഘാതം സംഭവിച്ച ആളുകളിലാണ് ഈ പരീക്ഷണം നടത്തിയത്. രോഗികളോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്യുന്നത്. 40 ശതമാനം ആളുകള്‍ക്കും മരണം സ്ഥിരീകരിച്ചിട്ടും ആ സമയത്ത് ബോധമുണ്ടായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ.

ഹൃദയം പ്രവര്‍ത്തനം നിര്‍ത്തി 20-30 സെക്കന്റുകള്‍ക്കുള്ളില്‍ സാധാരണയായി മസ്തിഷ്‌ക മരണം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് ആ വ്യക്തി പൂര്‍ണമായും അബോധാവസ്ഥയിലാകും. എന്നാല്‍ പുതിയ കണ്ടുപിടുത്തം പറയുന്നത് മൂന്ന് മിനിട്ടിനു ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് രോഗിക്ക് അറിയാന്‍ കഴിയുമെന്നാണ്. ഈ സമയത്ത് ഇവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

മരണം തൊട്ടു മുമ്പില്‍ കണ്ട രോഗികളില്‍ ഒരാള്‍ പങ്കുവെച്ച അനുഭവത്തിൽ ഡോക്ടര്‍മാരും നഴ്‌സുമാരും തന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളും അവരുടെ സംഭാഷണങ്ങളുമെല്ലാം അയാള്‍ കൃത്യമായി പറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.  അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 15 ആശുപത്രികളില്‍ നിന്നായി 2060 രോഗികളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.