‘സ്ക്രോഗാർഡ്’ കോണ്ടങ്ങൾ അവതരിച്ചിരിക്കുന്നു; ഇനി ലൈംഗികരോഗങ്ങക്ക് വിട

single-img
8 October 2014

scoreസാധാരണ കോണ്ടത്തിനെ വിപണിയിൽ നിന്നും പുറത്താക്കി നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച കോണ്ടങ്ങൾ ഉടൻ തന്നെ നമുക്ക് ലഭിച്ച് തുടങ്ങും. അറ്റ്ലാന്റാ ആസ്ഥനമാക്കി പ്രവർത്തിക്കുന്ന കോണ്ടം നിർമ്മാതാക്കളാണ് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ‘സ്ക്രോഗാർഡ്’ എന്ന കോണ്ടം നിർമ്മിക്കുന്നത്.

സാധാരണ കോണ്ടം ജനനേന്ദ്രിയം മാത്രമേ സുരക്ഷിതമാക്കുന്നുള്ളു. അതു കൊണ്ട് ലൈംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

score1എന്നാൽ സ്ക്രോഗാർഡ് കോണ്ടം ജനനേന്ദ്രിയം ഉൾപെടെ ചുറ്റുഭാഗം മൊത്തത്തിൽ മറക്കുന്നത് കൊണ്ട് ലൈംഗിക രോഗങ്ങളെ ഒരുപരിധിവരെ തടയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്ക്രോഗാർഡ് കോണ്ടം ഉടൻ തന്നെ വിപണിയിൽ ലഭ്യമാകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

httpv://www.youtube.com/watch?v=cHZ2VgvL0gY&oref=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DcHZ2VgvL0gY&has_verified=1