സ്ത്രീകളിലുള്ള ജി സ്പോട്ട് മിഥ്യാധാരണയാണെന്ന് പുതിയ കണ്ടെത്തൽ

single-img
8 October 2014

gspotസ്ത്രീകളിലുള്ള ജി സ്പോട്ട് മിഥ്യാധാരണയാണെന്ന് പുതിയ കണ്ടെത്തൽ. യോനിയിൽ കാണപ്പെടുന്ന ക്ലിട്ടോറിസ് ആണ് സ്ത്രീകളിൽ രതിമൂർച്ച ഉണ്ടാക്കുന്നതെന്നു ജി സ്പോട്ട് എന്നൊന്നില്ലെന്നും പഠനത്തിൽ പറയുന്നു. ശരീരിക ബന്ധത്തിലൂടെ ഭൂരിഭാഗം സ്ത്രീകളും രതിമൂർച്ചയിൽ എത്തുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി.

ക്ലിട്ടോറിസ് സ്ത്രീകളിലെ പുരുഷ ജനനേന്ദ്രിയത്തിന് തുല്യമാണെന്നും പുരുഷ ജനനേന്ദ്രിയത്തിൽ കാണപ്പെടുന്ന അതേ മാംസപേശികൾ കൊണ്ടാണ് ക്ലിട്ടോറിസ് നിമ്മിച്ചിരിക്കുന്നതെന്നുമാണ് കണ്ടെത്തൽ. ലൈഗിക ബന്ധത്തിൽ പുരുഷന് സ്കലനം സംഭവിക്കുന്നതോടെ സ്ത്രീകളിലെ സെക്സ് അവസാനിച്ചൂവെന്ന് അർത്ഥമില്ലെന്ന് പഠനത്തിൽ പറയുന്നു.

സ്ത്രീകളിൽ രതിമൂർച്ച എത്തുന്നത് വരെ പുരുഷൻ ആമുഖ ലീലകളിൽ ഏർപ്പെടണമെന്നും, ചുംബനങ്ങൾ അധികരിപ്പിക്കണമെന്നും പറയുന്നുണ്ട്. ലൈഗിക വിരക്തിയുള്ള സ്ത്രീകളിൽ ക്ലിട്ടോറിസിന്റെ വലിപ്പം കുറവോ അല്ലെങ്കിൽ ക്ലിട്ടോറിസും വെജൈനയും തമ്മിലുള്ള അകലം കൂടുതലോ ആയിരിക്കും.

ഈ പുതിയ കണ്ടെത്തലുകൾ സ്ത്രീകളിലുള്ള ലൈഗിക വിരക്തിക്ക് ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. ഈ പഠനം പ്രസാധനം ചെയ്തിരിക്കുന്നത് ജേണൽ ക്ലിനിക്കൽ അനാട്ടമിയാണ്.