വീട്ടുകാരെ മോഷണവിവരം അറിയിച്ച് ഞെട്ടിച്ച് കള്ളന്റെ ഫോണ്‍വിളി

single-img
7 October 2014

Theifമോഷ്ടിച്ച 18 പവന്‍ സ്വര്‍ണം പത്തു ദിവസത്തിനകം തിരികെയെത്തിക്കാമെന്നു പറഞ്ഞു മോഷ്ടാവിന്റെ ഫോണ്‍വിളി. കുന്നുമ്മക്കണ്ടി അസ്മ മന്‍സിലില്‍ സൈനബയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മുകളിലത്തെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണു വീട്ടില്‍ ആളുകള്‍ ഉണ്ടായിരിക്കെ മോഷണം പോയത്. എന്നാല്‍ മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത് കള്ളന്‍ രാത്രി 9.30ഓടെ വീട്ടിലെ ലാന്‍ഡ്‌ഫോണില്‍ വിളിച്ചു 18 പവന്‍ സ്വര്‍ണം എടുത്തിട്ടുണെ്ടന്നും പത്തു ദിവസത്തിനകം തിരിച്ചെത്തിക്കാമെന്നും പറഞ്ഞതോടെയാണ്. തുടര്‍ന്ന് വീട്ടുകാരുടെ പരിശോധനയില്‍ മുകളിലത്തെ നിലയിലെ മുറിയില്‍നിന്നു മോഷ്ടാവ് ഉപേക്ഷിച്ചതെന്നു കരുതുന്ന കൊടുവാള്‍ കണെ്ടടുത്തിട്ടുണ്ട്.