പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കാറിനു തീവച്ചു

single-img
7 October 2014

kannur_map1കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കാറിനു തീവച്ചു. പയ്യന്നൂര്‍ അമ്പലം റോഡില്‍ റഷീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എസ്. ഗോപാലകൃഷ്ണ ഷേണായിയുടെ കാറിനാണ് തീവച്ചത്. അര്‍ദ്ധരാത്രി 12.30 ഓടെയാണ് അടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ കാറിനരികില്‍ തീകണ്ടതിനെ തുടര്‍ന്നു കാറുടമയെ വിവരമറിയിച്ചത്. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു. കാറിന്റെ മുന്നിലെ ഇടതുവശത്തെ ടയറിനരികില്‍ പച്ചപ്പുല്ല് കൂട്ടിയിട്ടാണ് തീകൊളുത്തിയത്.