തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടയില്‍ മണ്ഡലത്തിലെ എം.പിയായ ജോയ്‌സ് ജോര്‍ജിന് വിലക്ക്

single-img
7 October 2014

Invitationതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ഇടുക്കിയില്‍ ഇന്ന് നടക്കുന്ന വനംവകുപ്പിന്റെ ഒമ്പതു പരിപാടികളിലും എംപിയായ ജോയ്‌സ് ജോര്‍ജ്ജിന് വിലക്ക്. തേക്കടിയില്‍ വനം – വന്യജീവി വകുപ്പിന്റെ ടൂറിസം വാരാഘോഷ പരിപാടിയിലും എംപിക്കു ക്ഷണിച്ചിട്ടില്ല.

വനംവകുപ്പിന്റെ വികസന പദ്ധതികളാണ് വള്ളക്കടവ്, കുമളി, മന്നാക്കുടി, ആനവച്ചാല്‍, ബോട്ട് ലാന്‍ഡ്, ചെക്ക്‌പോസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്നത്. ഒമ്പതുപദ്ധതികളുടെയും ഉദ്ഘാടനം വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണു നിര്‍വഹിക്കുന്നത്. ഇ.എസ്. ബിജിമോള്‍ എംഎല്‍എയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസിനെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിയ ക്ഷണക്കത്തില്‍ ഇടുക്കിയുടെ എംപി ജോയ്‌സ് ജോര്‍ജിനെ മാത്രം ഒഴിവാക്കി.

സംഭവം വിവാദമായപ്പോള്‍ ഇന്നലെ പെരിയാര്‍ ടൈഗര്‍ പ്രോജക്ട് ഓഫീസര്‍ എംപിയെ ക്ഷണിച്ചെങ്കിലും ഒന്നാംതീയതി തന്റെ പേര് ഒഴിവാക്കി നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കെ ഇനി ക്ഷണിക്കുന്നത് ഔചിത്യമില്ലായ്മയാണെന്ന് എംപി പ്രതികരിച്ചു.