ജയലളിതയ്ക്ക് ജാമ്യമില്ല; ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയും തള്ളി

single-img
7 October 2014

1164_S_jayalalitha-l

ബാംഗളൂരിലെ ജയിലില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ല. ജാമ്യം ലഭിച്ചെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിക്ഷ റദ്ദാക്കണമെന്ന ജയലളിതയുടെ അപേക്ഷയും കര്‍ണാടക ഹൈക്കോടതി തള്ളി.

ഉപാധികളോടെ ജാമ്യം നല്കുന്നതിന് എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യവാര്‍ത്തയും പുറത്തുവന്നത്.