ജയലളിതയെ മോചിപ്പിച്ചില്ലെങ്കില്‍ കന്നഡക്കാരെ ബന്ദിയാക്കുമെന്ന് പോസ്റ്റര്‍ ഭീഷണി

single-img
7 October 2014

jayalalithaജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ ജയലളിതയെ മോചിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടക സ്വദേശികളെ ബന്ദിയാക്കുമെന്ന ഭീഷണിയുമായി എഐഎഡിഎംകെ രംഗത്തെത്തി. എഐഎഡിഎംകെയുടെ പേരില്‍ രപത്യക്ഷപ്പെട്ട പോസ്റ്ററിലാണ് ഭീഷണിയുള്ളത്.

വിധി ഇന്ന് വരാനിരിക്കേ ബംഗളൂരുവില്‍ ഹൈക്കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിക്കും പരപ്പന അഗ്രഹാര ജയിലിനും ഒരു കിലോമീറ്റര്‍ പരിസരത്ത് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി എഐഎഡിഎംകെ എംഎല്‍എമാര്‍ സെപ്തംബര്‍ 27 മുതല്‍ ഇവിടെ അനിശ്ചിതകാല ഉപവാസത്തിലാണ്.