ഐസിസ് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അവരും ആയുധമെടുക്കുന്നു

single-img
7 October 2014

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കൊബാനിയിലാണ് ഗ്രനേഡുകളും തോക്കുകളുമായി ഐസിസിനെ നേരിടാന്‍ വീട്ടമ്മമാരും നിരത്തിലിറങ്ങിയത്. സിറിയന്‍ കുര്‍ദുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഐസിസിന്റെ ആക്രമണം ആരംഭിച്ച ഉടന്‍ ഒരു വിഭാഗം കുര്‍ദുകള്‍ തുര്‍ക്കിയില്‍ അഭയംതേടിയിരുന്നു. അവശേഷിക്കുന്നവരാണു ഐസിസിനോട് പൊരുതാന്‍ തീരുമാനിച്ചത്.
ഇവരില്‍ മൂന്ന് സ്ത്രീകള്‍ അടക്കം 10 പേരെ ഐസിസ് തലയറുത്തു കൊന്നതായി റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളെ മാനഭംഗപ്പെടുത്തിയും പുരുഷന്മാരെ വധിച്ചുമാണു ഐസിസ് മുന്നേറുന്നതെന്ന് ഒരു പോരാളി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ പൊരുതിയിട്ടു മരിക്കാനാണു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊബാനിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അമേരിക്ക ഇവിടുള്ള ഐസിസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു.TURKEY-SYRIA-CONFLICT