മൊബൈൽ ഫോണിലൂടെ മണിക്കൂറുകളോളം സംസാരിച്ചതിന് 18 കാരിയെ സഹോദരൻ മൃഗീയമായി കൊലപ്പെടുത്തി

single-img
7 October 2014

mobileമൊബൈൽ ഫോണിലൂടെ മണിക്കൂറുകളോളം സംസാരിച്ചതിന് 18 കാരിയെ സഹോദരൻ മൃഗീയമായി കൊലപ്പെടുത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ എത്തിയ യുവാവ്, തന്റെ സഹോദരി ഫോണിലൂടെ തുടർച്ചയായി സംസാരിക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് അസ്ലം തന്റെ സഹോദരിയെ ചോദ്യം ചെയ്യുകയുണ്ടായി.

എന്നാൽ പെൺകുട്ടി ആരോടാണ് സംസാരിച്ചതെന്ന് പറയാൻ കൂട്ടാക്കാത്തത് കൊണ്ട് അസ്ലം പെൺകുട്ടിയിൽ നിന്നും ഫോൺ പിടിച്ച് വാങ്ങുകയായിരുന്നു. പെൺകുട്ടി സഹോദരനോടെ മാപ്പ് പറഞ്ഞതിനെ തുടർന്ന് ഫോൺ തിരികെ നൽകുകയും ചെയ്തു.

പെൺകുട്ടി വീണ്ടും ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട സഹോദരൻ ഫോൺ തന്റെ കൈയ്യിൽ തിരികെ ഏല്പിക്കാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ പെൺകുട്ടി ഫോണിൽ നിന്നും സിം മാറ്റിയ ശേഷം സഹോദരനെ ഏല്പിച്ചു. ഇതിൽ കുപിതനായ സഹോദരൻ മുളവടി ഉപയോഗിച്ച് പെൺകുട്ടിയെ നിരവധി തവണ അടിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടു.

പിറ്റേന്ന് കതക് തുറന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിലായ പെൺകുട്ടിയെയാണ് കാണാൻ സാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുടെ ശരീരം രഹസ്യമായി മറവ് ചെയ്യാൻ ശ്രമിക്കുമ്പോൾ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഒളിവിൽ പോയ അസ്ലമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.