മോഡിക്ക് ബിജാപൂർ സൈന്യാധിപൻ അഫ്സൽ ഖാൻറെ അവസ്ഥ വരുമെന്ന് ഉദ്ധവ് താക്കറെ

single-img
7 October 2014

uddhavമോഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ രംഗത്ത്. മോഡിയേയും തന്റെ കേന്ദ്രമന്ത്രിമാരേയും അഫ്സൽ ഖാന്റെ സൈന്യത്തോടാണ് അദ്ദേഹം ഉപമിച്ചത്. അഫ്സൽ ഖാന് സംജാതമായ അതേ വിധി തന്നെ മോഡിക്ക് വരുത്തണമെന്ന് ഉദ്ധവ് വോട്ടർമാരോട് ആവശ്യപ്പെട്ടു. മഹാരഷ്ട്രയെ വിഭജിക്കാൻ മോഡി ശ്രമിക്കുകയാണെന്നും അത് ഒരിക്കലും അനുവധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘അഫ്സൽ ഖാൻറെ നേതൃത്വത്തിലുള്ള സൈന്യം നമ്മുടെ രാജ്യത്തെ ആക്രമിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. അന്ന് ചത്രപതി ശിവജിയുടെ കടുവ നഖപ്രയോഗത്തിൽ(ബാനഗ്)അഫ്സൽ ഖാൻ മരണപ്പെട്ടിരുന്നു. അതേ അവസ്ഥ മോഡിക്കും വരുത്തണമെന്നും’ ഉദ്ധവ് താക്കറെ വോട്ടർമാരോട് ആഹ്വാനം ചെയ്തു. വികസനത്തിന്റെ പേരു പറഞ്ഞ് മോഡി മഹാരഷ്ട്രയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.