സാമ്നയിലൂടെ മോഡിയെ വിമർശിച്ചു; ശിവസേനയുമായുള്ള 25 വർഷത്തെ കൂട്ടുകെട്ട് ബിജെപി അവസാനിപ്പിച്ചു

single-img
7 October 2014

shivaശിവസേനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവതിനേയും ശിവസേനയുടെ മുഖപത്രാമായ സാമ്നയിലൂടെ വിമർശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ശിവസേനയുമായുള്ള തങ്ങളുടെ 25 വർഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ചതെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ് അറിയിച്ചു. മഹാരാഷ്ട്ര നിയസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ തുടർന്നാണ് ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമായത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോഡി ബാൽതാക്കറയെ പ്രശംസിച്ചിരുന്നു. ഇതിനെ വിമർശിച്ച് കൊണ്ട് സാമ്ന മുഖപ്രസംഗം എഴുതിയിരുന്നു.