കശാപ്പിനായി അറവുശാലയില്‍ കൊണ്ടുവന്ന കാള പ്രസവിച്ചു, പക്ഷേ

single-img
7 October 2014

kala

കാളപ്രസവിച്ചു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ആധുനിക അറവു ശാലക്ക് സമീപം കശാപ്പിനെത്തിച്ച കാള പ്രസവിച്ചു എന്ന വാര്‍ത്തകേട്ട് ജനങ്ങള്‍ കാഴ്ചകാണാന്‍ ഒടിയെത്തുകയായിരുന്നു. പക്ഷേ സ്ഥലത്ത് എത്തിയപ്പോഴാണ് പ്രസവിച്ചത് കാളയുടെ രൂപസാദൃശ്യമുള്ള പ്രത്യേക ഇനം പശുവാശണന്ന് ജനങ്ങള്‍ക്ക് മനസ്സിലായത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയത്താണ് കാളയുടെ പ്രസവിച്ചത്. പ്രത്യേക ഇനത്തില്‍പ്പെട്ട ഈ പശുവിനെ ഇവിടെയുള്ള കശാപ്പുകാര്‍ അറക്കുന്നതിനായി എത്തിച്ചതായിരുന്നു. കാളയുടെ പോലുള്ള വലിയ കൊമ്പുകളും തലയും മുതുകത്തുള്ള മുഴയുമാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. അകിടുകള്‍ തീരെ ചെറുതായതിനാല്‍ ശ്രദ്ധയില്‍പ്പെടുകയുമില്ല.