ഔഷധ വിലനിയന്ത്രണം പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനം റദ്ദാക്കണമെന്ന് വി.എസ്. ശിവകുമാര്‍

single-img
6 October 2014

VS sivakumarകാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം മുതലായവയ്ക്കുള്ള 108 ഇനം മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ എന്‍പിപിഎ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു. മരുന്നുകളുടെ ഉപയോഗം കൂടിയ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ അതു ദോഷകരമായി ബാധിക്കുമെന്നും സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ബൃഹത്തായ ജനക്ഷേമപദ്ധതികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്കു നല്‍കിയ കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.