തിരുവഞ്ചൂരിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് ജോയ്‌സ് ജോര്‍ജ്

single-img
6 October 2014

joyce-georgeവനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്. മന്ത്രി തനിക്കെതിരേ കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തന്നോടാണ് മാപ്പു പറയേണ്ടതെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

ജോയ്‌സിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ തിരുവഞ്ചൂര്‍, തന്നെ വഴിയില്‍ തടഞ്ഞ എംപി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി രാവിലെ പറഞ്ഞിരുന്നു. ആദിവാസികളെ ജോയ്‌സ് ജാമ്യത്തടവുകാരാക്കി. കോട്ടക്കമ്പൂര്‍ വിഷയമാണ് അദ്ദേഹത്തിനു തന്നോടുള്ള വിരോധത്തിനു കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.